
ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം സൗത്ത് 1804-ാം ശാഖയിലെ ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച" ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും " യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സജി കരുണാകരൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ ഗ്രേസ് ലാൽ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ, സേവാ യോഗംചെയർമാൻ എംഎൻ. സത്യപാലൻ, സേവായോഗം സെക്രട്ടറി കെ. ബാലകൃഷ്ണൻ,ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. ഷിബു, ദേവസ്വം മാനേജർ പി. വി. സോമൻ, വനിതാ സംഘം യൂണിയൻ കൗൺസിലർഓമന രാമകൃഷ്ണൻ, പ്രസിഡന്റ് അംബികവിജയൻ , സെക്രട്ടറി പ്രീതി രാജേഷ്, ലീല സുകുമാരൻ, ജയശ്രീ അജിത്, രെഞ്ചു പവിത്രൻ, ഇർവിൻ വിജയൻ, ജിതിൻ പി. എസ്. തുടങ്ങിയവർ നേതൃത്വം നൽകി.