പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യവസായ - വാണിജ്യ വകുപ്പ് ലോൺ, ലൈസൻസ്, സബ്സിഡി മേളയും പി.എം. വിശ്വകർമയോജന ബോധവത്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. ആരൂഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളെപ്പറ്റി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആഷ്‌വെൽ ക്ലാസെടുത്തു. സമീറ ഉണ്ണികൃഷ്ണൻ, വി.എ. താജുദീൻ, എം.കെ. രാജേഷ്, സാറാബീവി സലിം, ഗോകുൽ സോമൻ എന്നിവർ സംസാരിച്ചു.