കൊച്ചി: ഒരു നൂറ്റാണ്ട് മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം 4ന് രാവിലെ 9.30ന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണസേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ഹമീദ് ചേന്ദമംഗലൂർ, സുനിൽ പി. ഇളയിടം, ഡോ.എം.ശാർങ്‌ഗധരൻ, എൻ.എം. പിയേഴ്സൺ എന്നിവർ പ്രസംഗിക്കും.

പ്രൊഫ.എം.കെ. സാനു, ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജൻ, എൻ.ഡി.ബാബുരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.