കാലടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കാഞ്ഞൂർ യൂണിറ്റ് 32 -ാം വാർഷിക സമ്മേളനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ബി. ശശിധരൻ നഗറിൽ കൂടിയ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹനൻ സ്വാന്തന പെൻഷൻ വിതരണം നടത്തി. പഞ്ചായത്ത് വെെസ് പ്രസിഡന്റ് കൃഷ്ണകുമാർ വെറ്ററൻസ് മീറ്റ് സ്വർണ പാലിയേറ്റീവ് കെയർ വാളണ്ടിയർ രമ ശശി എന്നിവരെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജൊ ,എം.എസ് സി​ 4-ാം റാങ്ക് ജേതാവ് റോസ് മരിയ. ടി. പോളിനെ മെമന്റോ നൽകി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും ജില്ലാ വെെസ് പ്രസിഡന്റ് പി.കെ. മണിയപ്പൻ സംഘടനാരേഖ അവതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജി. തുളസീധരൻ, സെക്രട്ടറി വി.ആർ.അശോക് കുമാർ,രാജഗോപാൽ, ഔസേപ്പച്ചൻ ചക്കാലക്കൽ, സലി,എ.എ.ഗോപി, മോഹനൻ, പി.ഡി.ദേവസി,വി.കെ. അശോകൻ എന്നിവർ സംസാരിച്ചു. എം.ജി. രാജഗോപാൽ (പ്രസിഡന്റ്) ടി.ആർ.സലി (സെക്രട്ടറി)എ.എ.ഗോപി (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.