പറവൂർ: ഏഴിക്കര - കടക്കര എസ്.എൻ.ഡി.പി ശാഖയിൽ പറവൂർ യൂണിയന്റെ സാമ്പത്തിക സഹായവും ശാഖാ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പ്രാർത്ഥന ഹാളിന്റെ സമർപ്പണം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെകിംഗ് ഓഫീസർ ഡി. ബാബു, മേഖലാ കൺവീനർ ഡി. പ്രസന്നകുമാർ, ശാഖാ സെക്രട്ടറി പി.എം. സഞ്ജയൻ, പി.കെ. ഷെൽവം, എ.ബി. ഉണ്ണികൃഷ്ണൻ, വി.സി. വിജു. ഷിമ്മി ഭൂവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.