തൃപ്പൂണിത്തുറ: ഉദയംപേരൂർ തൈക്കാട്ടമ്മ ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് നാളെ കൊടിയേറും. ഇന്ന് വൈകിട്ട് 5.30 ന് ജപമാല, കുർബാന, നൊവേന. നാളെ വൈകിട്ട് 5.30 ന് വികാരി ഫാ. ജോർജ് മാണിക്കത്താന്റെ നേതൃത്വത്തിൽ കൊടിയേറ്റം, തുടർന്ന് വിശുദ്ധ കുർബാന. 3 ന് രാവിലെ 6.30 ന് ഫാ. ജോയ്സ് കൈതക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, 4.30 ന് രൂപം എഴുന്നള്ളിക്കൽ, പ്രസുദേന്തി വാഴ്ച, വേസ്പര, കുർബാന തുടർന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിനമായ 4 ന് കുർബാന, രൂപം എടുത്ത് വയ്ക്കൽ, വൈകിട്ട് 7.30 ന് 'എന്റെ തൈക്കാട്ടമ്മ' ടെലിഫിലം പ്രദർശനവും 4 ന് 7ന് കലാസന്ധ്യയും 5ന് 7.30ന് വള്ളുവനാട് ബ്രഹ്മ തിയറ്റേഴ്സിന്റെ നാടകം 'രണ്ടു നക്ഷത്രങ്ങൾ' എന്നിവയും ഉണ്ടായിരിക്കുമെന്ന് പ്രസുദേന്തി തോമസ് കുര്യാക്കോസ് അറയ്ക്കത്താഴം അറിയിച്ചു.