
കൊച്ചി: സിനിമാ താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, ചാനൽ കോമഡി താരങ്ങൾ എന്നിവർ അണിനിരക്കുന്ന 'റോയൽകപ്പ് 24 മഹാരാജകീയം' സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ഇന്നു മുതൽ 8 വരെ കാക്കനാട് രാജഗിരി കോളജ് മൈതാനത്ത് നടത്തും. 17 ടീമുകൾ മത്സരിക്കും. ഉണ്ണി മുകുന്ദൻ, സിജു വിൽസൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, പെപ്പേ, ജയൻ ചേർത്തല, വിനുമോഹൻ, ജോൺ കൈപ്പുള്ളി, സഞ്ചു ശിവറാം, നിഖിൽ മേനോൻ, ജീൻ പോൾ ലാൽ ജൂനിയർ തുടങ്ങിയവർ കളിക്കുന്നുണ്ട്. ദേവ് ജി. ദേവൻ, മനോജ് വോൾക്കാനോസ്, ജെഫിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.