thomas-isaac

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ ഇ.ഡി വീണ്ടും സമൻസയച്ചതിനെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ പുതിയ ഹർജി നല്കി. നേരത്തെ പിൻവലിച്ച സമൻസിലെ അതേ ആവശ്യങ്ങളാണ് പുതിയ സമൻസിലുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് ഹൈക്കോടതിയുടെ മുൻ ഉത്തരവിന് വിരുദ്ധമാണ്. സേച്ഛാപരമായ സമൻസ് റദ്ദാക്കണമെന്നാണ് ആവശ്യം. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യവിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.ഇ.ഡിയുടെ സമൻസിനെ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിക്കൊപ്പം ഐസക്കിന്റെ ഹർജിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് പരിഗണിക്കും.