പെരുമ്പാവൂർ: കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. എ.ടി.അജിത്കുമാറിനെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്നലെനട ന്ന തെരഞ്ഞെടുപ്പിൽ ഐകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. കോടനാട് ഡി.എഫ്.ഒ. രവികുമാർ മീണയായിരുന്നു വരണാധികാരി. കോടനാട് ഡിവിഷൻ അംഗം അനു അബീഷാണ് അജിത് കുമാറിന്റെ പേര് നിർദ്ദേശിച്ചത്. അശമന്നൂർ ഡിവിഷൻ അംഗം ലതാഞ്ജലി മുരുകൻ പിന്താങ്ങി. ഇളമ്പകപ്പിള്ളി ഡിവിഷനെയാണ് എ.ടി. അജിത് കുമാർ പ്രതിനിധീകരിക്കുന്നത്.
ആദ്യത്തെ 3 വർഷം ബേസിൽ പോളിനും തുടർന്നുള്ള 2 വർഷം അജിത് കുമാറിനും എന്നതായിരുന്നു മുൻപ് ഉണ്ടാക്കിയ കരാർ. എന്നാൽ ഇപ്പോഴത്തെ ധാരണപ്രകാരം ആദ്യ ടേം അജിത് കുമാറും തുടർന്ന് എൻ.എം.സലീമും അവസാന 6 മാസം നി.ടി. ബാബുവിനും പ്രസിഡന്റ് സ്ഥാനം നൽകുവാനുമാണ് ധാരണയായിരിക്കുന്നത്. തുടർന്നു നടന്നഅനുമോദന യോഗത്തിൽ കെ.പി.സി.സി. അംഗം ഒ. ദേവസി, ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി, കെ.പി. വർഗ്ഗീസ്, ബേസിൽ പോൾ, എൻ.എം. സലിം, സി.ജെ. ബാബു, റെജി ഇട്ടൂപ്പ്, ഷൈമി വർഗീസ്, അംബിക മുരളീധരൻ, പി.പി. അവറാച്ചൻ, എൻ.പി. അജയകുമാർ, ശില്പ സുധീഷ്, സിന്ധു അരവിന്ദ്, ജോഷി തോമസ്, മോളി തോമസ്, പി.ആർ. നാരായണൻ നായർ, എം.പി. ജോർജ്, ടി.എൻ. ദിലീപ് കുമാർ, അനു അബീഷ് എന്നിവർ സംസാരിച്ചു.