പെരുമ്പാവൂർ: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോ (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കുറുപ്പംപടി, കോടനാട്, പെരുമ്പാവൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കവർച്ച, മോഷണം, ദേഹോപദ്രവം, ആയുധ നിയമം, മയക്ക് മരുന്ന്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തൃശൂരിലുള്ള ജ്വല്ലറിയിലെ ജീവനക്കാരിൽ നിന്നും 3 കിലോയോളം സ്വർണം കവർച്ച ചെയ്ത കേസിലും ഒക്ടോബറിൽ കോടനാട് പ്രളയക്കാട് കല്ലുമല ഭാഗത്ത് തേറോടത്തി മലയിൽ വീട്ടിൽ വേലായുധൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2022 ഡിസംബറിൽ 6 മാസം കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കുറുപ്പംപടി പോലീസ് ഇൻപെക്ടർ എം.കെസജീവിന്റെ നേതൃത്വത്തിൽ അസി. സബ്ബ് ഇൻസ്‌പെക്ടർ സി.എം.ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുര്യാക്കോസ്, സഞ്ജു ജോസ്, എം.ബി.സുബൈർ അടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂരിലേക്ക് മാറ്റിയത്.