
കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം 'ദീപ്തം 2024' പൂർവ വിദ്യാർത്ഥിയും സിനിമ സംവിധായകനുമായ സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്തു.
സി.ആർ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയും പൂർവ വിദ്യാർത്ഥിയുമായ മിനി ശ്രീകുമാർ മുഖ്യാതിഥിയായി. മിനി ശ്രീകുമാറിനെ ശ്രീനാരായണ ധർമ്മസമാജം പ്രസിഡന്റ് സി.എം. ശോഭനൻ ആദരിച്ചു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് ജെ. ബിന്ദു, സ്‌കൂൾ മാനേജർ സി.ആർ. പ്രമോദ്, നവീൻ പുതുശേരി, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിൻസി, പി. നിഷാ നായർ, വി.സിനി, സ്‌കൂൾ ലീഡർ ടി.എസ്. ദേവദത്ത് എന്നിവർ സംസാരിച്ചു.