ആലുവ: ചെന്നൈയിൽ നടന്ന 'മിസ് ഗോൾഡൻ ഫെയ്സ് ഒഫ് സൗത്ത് ഇന്ത്യ 2024'ൽ സൗന്ദര്യമത്സരത്തിൽ ആലുവ സ്വദേശിനി എൻ.ആർ. അശ്വികയ്ക്ക് കിരീടം. അസീസി കവലയ്ക്ക് സമീപം ഗ്രീൻവാലി ബൈലൈൻ രണ്ടിൽ അത്തംവീട്ടിൽ വിപിന സാഗറിന്റെ മകളായ അശ്വിക ചൂണ്ടി ഭാരതമാത കോളേജിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.