muda1
ഫോട്ടോ അടിക്കുറിപ്പ്: മുടക്കുഴ തൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഖില ഭാരത ശ്രീമദ് ഭാഗവത ദശാവതാര മഹാസത്രത്തിന്റെ ഭാഗമായിട്ടുള്ള വിഗ്രഹ രഥ ഘോഷയാത്ര ഇന്നലെ വൈകിട്ട് പെരുമ്പാവൂർ ശ്രീധർമ്മശാസ്താസനിധിയിൽ നിന്നും പ്രയാണം ആരംഭിക്കുന്നു. ഫോട്ടോ അടിക്കുറിപ്പ്: മുടക്കുഴ തൃക്കഷേത്രത്തിൽ അഖില ഭാരത ദശാവതാര മഹാസ്ത്രത്തോടനുബന്ധിച്ച് നടന്ന വിഗ്രഹരഥ ഘേഷ യാത്രയെ സ്വീകരിക്കുവാൻ റോഡിനിരുവശവും നിൽക്കുന്ന ഭക്തജനങ്ങൾ

കുറുപ്പംപടി: മുടക്കുഴതൃക്കയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള അഖില ഭാരത ഭാഗവത ദശാവതാര മഹാസത്രത്തിന് തുടക്കം കുറിച്ച് സത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹ ഘോഷയാത്ര ഇന്നലെ വൈകിട്ട് പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തൃക്ക ജംഗ്ഷനിൽ എത്തിച്ചേർന്ന പെരുമ്പാവൂർ ക്ഷേത്രം മുതൽ തൃക്ക ക്ഷേത്രം വരെ റോഡിനിരുവശവും നിന്ന് രഥഘോഷയാത്രയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. തുടർന്ന് 1008 കൃഷ്ണ വിഗ്രഹങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിഗ്രഹരഥഘോഷയാത്രയെ സത്ര വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെമന പദ്മനാഭൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപാട് ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു.. സത്രം രക്ഷാധികാരികളായ ഗുരുവായൂർ മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിപ്പാട്, ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ധ്വജ പ്രതിഷ്ഠ നടത്തി. അഡ്വ. ടി.ആർ. രാമനാഥൻ ഗ്രന്ഥ സമർപ്പണം നിർവഹിക്കുകയും യജ്ഞാചാര്യൻ ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഭാഗവത മാഹാത്മ്യം പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് അവതാര ദർശനവും ഉണ്ടായിരുന്നു