മൂവാറ്റുപുഴ :മൂവാറ്റുപുഴയിൽ നിന്ന് രാവിലെ 9ന് ആരക്കുഴ- പണ്ടപ്പിള്ളി -പാലക്കുഴ വഴി കൂത്താട്ടുകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇന്നുമുതൽ പുനരാരംഭിക്കും. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മാത്യു കുഴൽനാടൻ എം .എൽ .എ യുടെ നിർദേശ പ്രകാരമാണ് സർവീസ് പുനരാരംഭിച്ചത്. മുമ്പുണ്ടായിരുന്ന ഈ സർവീസ് നിർത്തലാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.