 
കൊച്ചി: എ.ഐ.വൈ.എഫ് സംസ്ഥാന- ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറ്റിലയിൽ സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പ്രതീഷ്, കെ.ആർ. റെനീഷ്, പി.കെ. രാജേഷ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, പി.എം. ഹുസൈൻ, ഗോവിന്ദ്. എസ് എന്നിവർ സംസാരിച്ചു.