കോലഞ്ചേരി: പി.വി. ശ്രീനിജിൻ എം.എൽ.എയെ ജാതീയവും വംശീയവുമായ ആക്ഷേപിച്ചെന്ന് ആരോപിച്ച് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ വസതിയിലേയ്ക്ക് പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ യോഗവും നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് കിഴക്കമ്പലം കവലയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. അയ്യപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി പി.ഒ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് ബാബു, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.വി. ഏലിയാസ്, വി.ആർ. ശാലിനി, എൻ.സി. ഉഷാകുമാരി, കെ.കെ. ഏലിയാസ്, വി.ജെ. വർഗീസ്, പി.ടി. അജിത്, എം.കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.