
കൊച്ചി : തയ്യൽതൊഴിലാളി ക്ഷേമനിധിയിലെ അംശാദായം 20ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചിട്ടും റിട്ടയർമെന്റ് ആനുകൂല്യം പകുതിയിൽ താഴെയായി കുറച്ചതിൽ പ്രതിഷേധിച്ച് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി.
പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തി. സംസ്ഥാന സെക്രട്ടറി എ. എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഷീല മത്തായി, എ.കെ. അശോകൻ, അബ്ദുൾ റസാഖ്, കെ.എ. ബാബു, ജോസ് തോട്ടപ്പിള്ളി, എം.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.