പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി പറവൂരിൽ നടന്ന മാറ്റൊലി 2024 അമേച്വർ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നടി ഗായത്രി വർഷ മുഖ്യാതിഥിയായി. രംഗാവതരണം നടത്തിയ ഗ്രന്ഥശാലകൾക്ക് എം.പി. ജയൻ ഉപഹാരങ്ങൾ സമ്മാനിച്ചു. വി.കെ. മധു, പി.കെ. സോമൻ എന്നിവരെ ആദരിച്ചു. പി.വി.കെ പനയാൽ, എം.ആർ. സുരേന്ദ്രൻ, പി.കെ. രമാദേവി, ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു.