ioc

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഐ.ഒ.സി ഗ്ലോബൽ ക്യാപിറ്റൽ മാനേജ്‌മെന്റ് ഐഎഫ്എസ്സി ലിമിറ്റഡിന്റെ ആദ്യ ഇടപാട് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്നു. ഇന്ത്യൻ ഓയിലിന്റെ നിലവിലുള്ള എക്‌സ്റ്റേണൽ കൊമേഴ്‌സ്യൽ ബോറോവിംഗ് വായ്പാ റീഫിനാൻസ് ചെയ്യുന്നതിനായി സിംഗപ്പൂരിലെ ഡി.ബി.എസ് ബാങ്കിൽ നിന്ന് 100 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ സമാഹരിക്കുന്നതിനായി ഡയറക്ടർ രുചിർ അഗർവാളും ഡി.ബി.എസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് വികാസ് ഓം സഹായും ഒപ്പുവച്ചു. ഗിഫ്റ്റ് സിറ്റി ചെയർമാൻ ഡോ. ഹസ്മുഖ് ആദിയ, ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ, ഇന്ത്യൻ ഓയിൽ ഡയറക്ടർ (ഫിനാൻസ്) അനുജ് ജെയിൻ,തുടങ്ങിയവർ പങ്കെടുത്തു.