indel

കൊച്ചി രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണി ലിമിറ്റഡ് സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എൻ സി ഡി) വില്പനയിലൂടെ 200 കോടി രൂപ സമാഹരിക്കുന്നു. 1000 രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്.

ഇഷ്യു ഫെബ്രുവരി 12 ന് അവസാനിക്കും. വാർഷിക കൂപ്പൺ നിരക്ക് 12.25 ശതമാനമാണ്. കടപ്പത്രങ്ങളുടെ കാലാവധി 366 ദിവസം മുതൽ 72 മാസം വരെയാണ്. ചുരുങ്ങിയ നിക്ഷേപം പതിനായിരം രൂപയാണ് . 72 മാസ കാലയളവിൽ നിക്ഷേപം ഇരട്ടിയാകും.

ഇൻഡെൽ മണിയുടെ വിപണന തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത് വിപണിയിൽ കമ്പനിക്കുള്ള മത്സരക്ഷമതയുടെ അടിസ്ഥാനത്തിലാണെന്ന് ഇൻഡെൽ മണി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉമേഷ് മോഹനൻ പറഞ്ഞു.