അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്ത കേസുകളിൽ രണ്ടുപേർക്ക് 5 വർഷംവീതം ജയിൽശിക്ഷ വിധിച്ചു. 2021ൽ അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അങ്കമാലി ജോസ്‌പുരം പ്ലാക്കൽവീട്ടിൽ രാജുവിനെ (60) ആലുവ ഫാസ്റ്റ്ട്രാക്ക് സ്പെഷൽകോടതിയാണ് (പോക്സോ) 5 വർഷം തടവും 15000 രൂപ പിഴയും വിധിച്ചത്.

2022ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തുറവൂർ കിടങ്ങൂർ തിരുമംഗലം വീട്ടിൽഗിരീഷ്‌കുമാറിന് (59) അഞ്ചുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു.