manu

കോലഞ്ചേരി: നിയമസഹായം തേടിയെത്തിയ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവൺമെന്റ് പ്ലീഡർ രാമമംഗലം പത്മാലയത്തിൽ അഡ്വ.പി.ജി. മനു (53) അന്വേഷണ ഉദ്യോഗസ്ഥനായ പുത്തൻകുരിശ് ഡിവൈ.എസ്.പിക്കു മുമ്പിൽ കീഴടങ്ങി. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഡിവൈ.എസ്.പി ഓഫീസിൽ മനു എത്തിയത്.

രണ്ടു മാസം മുമ്പാണ് ചോറ്റാനിക്കര പൊലീസ് മനുവിനെതിരെ കേസെടുത്തത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മനു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. മനുവിന് കീഴടങ്ങാൻ സുപ്രീംകോടതി 10 ദിവസം അനുവദിച്ചിരുന്നു.

ചോ​റ്റാനിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 6 വരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു. കേസിലെ നിർണായക തെളിവായ ഫോണടക്കം അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്തേണ്ടതുണ്ട്. ഒരു കേസിൽ നിയമോപദേശം തേടിയെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.