sinch

കൊച്ചി: വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും കസ്റ്റമർ കമ്മ്യുണിക്കേഷൻസ് ക്‌ളൗഡ് സംവിധാനത്തിലൂടെ മികച്ച ആശയ വിനിമയ സാധ്യതകൾ ഉറപ്പാക്കുന്ന സിൻച് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കരയിലെ യു.ബി.ബിസിനസ് സെന്ററിൽ പ്രവർത്തനങ്ങൾക്ക് സിൻച്, മെസേജിങ്, വോയ്‌സ് കാളുകൾ, ഇ മെയിൽ മേഖലകളിലെ പ്രമുഖ കമ്പനിയാണ്. ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികൾ ഉൾപ്പടെ 1,50,000ത്തിലധികം സ്ഥാപനങ്ങൾ സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻചിന്റെ ഗ്ലോബൽ സൂപ്പർ നെറ്റ് വർക്ക് നൽകുന്ന ആശയ വിനിമയ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

കൊച്ചിയിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യാനുസരണമുള്ള ആശയ വിനിമയ സേവനങ്ങൾ നൽകാനാണ് സിൻച് ലക്ഷ്യമിടുന്നത്.