
കൊച്ചി: കാൾ ഒഫ് ദി ബ്ലൂ ബ്രാൻഡ് പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോർ ബൈക്ക് ലൈൻ അപ്പുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർ 15 വി4 മോഡലുകളിലും എഫ്.ഇ.സെഡ് എസ്..എഫ്‌ഐ വേർഷൻ 4.0 ഡിഎൽഎക്‌സ്, എഫ്.ഇ.സെഡ് എസ്.എഫ്‌ഐ വേർഷൻ 3.0. തുടങ്ങിയ മോഡലുകളാണ് രൂപമാറ്റത്തിന് തയ്യാറെടുക്കുന്നത്. നിറങ്ങളുടെ തെരഞ്ഞെടുപ്പ്, രൂപകൽപ്പനയിലെ മനോഹാരിത എന്നിവ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ.
ആകർഷങ്ങളായ നിറങ്ങളും ഗ്രാഫിക്കൽ മാറ്റങ്ങളുമായി പുതുവർഷത്തിൽ എത്തുന്ന മോഡലുകൾ വില്പനയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.യുവജനങ്ങളുടെ താത്പര്യങ്ങൾക്കും അഭിരുചികൾക്കും മുൻഗണന നൽകി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഉപഭോക്താവിന്റെയും ജീവിത ശൈലിക്ക് അനുയോജ്യമാകും വിധമാണ് നിറങ്ങളുടെ തെരഞ്ഞെടുപ്പ് നൽകിയിരിക്കുന്നത്.
കാൾ ഒഫ് ദ ബ്ലൂ ബ്രാൻഡ് ക്യാംപയിനിന്റെ ഭാഗമായി ഏറെ ആഹ്ലാദത്തോടെയാണ് 2024ലെ പുതുക്കിയ മോട്ടോർസൈക്കിൾ ലൈനപ്പ് യമഹ അവതരിപ്പിക്കുന്നത്. പുതിയ ഡിസൈനുകൾ സഞ്ചാരികൾക്ക് അതിശയകരവും സന്തോഷകരവുമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുകയും ഉപഭോക്തൃ ആനന്ദം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഐഷിൻ ചിഹാന പറഞ്ഞു.