
മുംബയ്: കേന്ദ്ര ധനമന്ത്രാലയം പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ), സംഘടിപ്പിച്ച എൻ.പി.എസ് ദി ഗെയിം ചേഞ്ചർ പ്രദർശനത്തിൽ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് സ്റ്റാർ പെർഫോർമർ റാങ്ക് അവാർഡ് ലഭിച്ചു.
ന്യൂഡൽഹിയിൽ പി.എഫ്ആർ.ഡി.എ ചെയർമാൻ ദീപക് മൊഹന്തിയും യൂണിയൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ബീന വഹീദും പങ്കെടുത്ത ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിധു സക്‌സേനയെയും മികച്ച എക്‌സിക്യൂട്ടീവുകളെയും ആദരിച്ചു.