
കൊച്ചി: എസ്.ബിഐ ലൈഫ് ഇൻഷുറൻസ് ഡിസംബർ ത്രൈമാസത്തിൽ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി.മുൻവർഷം ഇക്കാലയളവിൽ പ്രീമിയം 21,512 കോടി രൂപയായിരുന്നു.മുൻവർഷം ഇതേകാലയളവിൽ എസ്ബിഐ ലൈഫിന്റെ അറ്റാദായം 1,083 കോടി രൂപയാണ്. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തിൽ 25 ശതമാനം വർദ്ധനയുണ്ട്.
വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വർധിച്ച് 17,762 കോടി രൂപയിലും എത്തി.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർദ്ധനയോടെ 3,71,410 കോടി രൂപയിലെത്തി.