 
മൂലമറ്റം: പശ്ചിമ ബംഗാളിൽ ഡിസംബർ 30, 31 തീയതികളിൽ നടന്ന എട്ടാമത് നാഷണൽ കുങ്ഫു ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഫൈറ്റിംഗിൽ അശ്വിനി പ്രകാശ് സ്വർണമെഡൽ കരസ്ഥമാക്കി ബെസ്റ്റ് ഫൈറ്റർ സ്ഥാനം നേടി. ജി.വി.എച്ച്.എസ്.എസ് മൂലമറ്റം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും മൂലമറ്റം പുത്തൻപുരയിൽ പ്രകാശ് പി. തങ്കച്ചന്റെയും സവിതയുടെയും മകളാണ്.