ഇടുക്കി: സംസ്ഥാന യുവജനക്കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ അവസരം. യൂത്ത് എംപവർമെന്റ്, മെന്റൽ റെസിലിയൻസ്, ഹാപ്പിനെസ്: ചലഞ്ചസ് ആൻഡ് പോസിബിലിറ്റീസ് എന്നീ വിഷയങ്ങളിൽ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിലാണ് സെമിനാർ. പങ്കെടുക്കാൻ താത്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ളവർ 15 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന ലഭിക്കും. പ്രബന്ധം അവതരിപ്പിക്കാൻ താത്പര്യമുള്ളവർ പ്രബന്ധ സംഗ്രഹം കൂടി അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ വഴിയോ വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാം. വിലാസം കേരള സംസ്ഥാന യുവജനക്കമ്മിഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം- 33. ഫോൺ: 8086987262, 04712308630.