ഇടുക്കി: അടിമാലി, കൊന്നത്തടി, പള്ളിവാസൽ, വെള്ളത്തൂവൽ, ബൈസൺവാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പി നൽകുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആർ.സി.ഐ രജിസ്‌ട്രേഷൻ, ബി.എ.എസ്.എൽ.പി അല്ലെങ്കിൽ സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബി.എസ്.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ എട്ടിന് അഞ്ചിന് മുമ്പായി വിശദമായ ബയോഡാറ്റാ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസർ അടിമാലി, ഫസ്റ്റ് ഫ്ളോർ, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിൻ- 685561 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9961897865.