 
അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിനക്യാമ്പിനോടനുബന്ധിച്ച് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലും അടിമാലി ഗ്രാമപഞ്ചായത്തിലും സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പൊതുയിടങ്ങൾ സൗന്ദര്യവത്ക്കരിക്കുക എന്നതാണ് സ്‌നേഹാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആയിരമേക്കർ സ്‌കൂൾ പടിയിലുള്ള വെയിറ്റിംഗ് ഷെഡ് നവീകരിക്കുകയും പൂച്ചെടികൾ നട്ടു പിടിപ്പിക്കുകയും കുട്ടികൾ സ്വയം ചുവർ ചിത്രങ്ങൾ വരച്ചുംമാണ് വെയ്‌റ്റിംഗ് ഷെഡ് സൗന്ദര്യവത്കരിച്ചത്. നേര്യമംഗലത്തെ റാണിക്കല്ല് വൃത്തിയാക്കുകയും പെയിന്റിംഗ് ജോലികൾ പൂർത്തീകരിച്ച് സൗന്ദര്യവൽക്കരിക്കുകയാണ് കുട്ടികൾ ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതികൾ നടപ്പിലാക്കിയത്. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാരാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, നേര്യമംഗലം റാണികല്ലിൽ നടന്ന സമ്മേളനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, അദ്ധ്യാപകരായ അവിനാശ് രാജ് വി.ആർ, അജയ് ബി, അരുണിമ വി.എസ്, എൻ.എസ്.എസ് വോളന്റീയർമാരായ ബേസിൽ ഷിജു, ശ്രീഹരി പ്രദീപ്, ബിജിൽ ബെന്നി, ആബിദ് ഷിനാജ് എന്നിവർ നേതൃത്വം നൽകി. ഡിസംബർ 26 ന് തുടങ്ങിയ ക്യാമ്പ് ഇന്ന് സമാപിച്ചു.