വെള്ളിയാമറ്റം: കുട്ടി ക്ഷീരകർഷകൻ മാത്യൂ ബെന്നിയെ ആശുപത്രിയിൽ സന്ദർശിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് അറിയിച്ചു. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിയെ ഫോണിൽ ബന്ധപ്പെടുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ഷീരവികസന വകുപ്പിൽ നിന്ന് എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. സി.പി.ഐ മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു.