വെള്ളിയാമറ്റം: കുട്ടി ക്ഷീരകർഷകൻ മാത്യുവിന് 45,​000 രൂപ മിൽമ അടിയന്തിര സഹായം നൽകും. ബാക്കിയുള്ള സഹായം ബോർഡ് മീറ്റിങ് കൂടിയ ശേഷം തീരുമാനിക്കുമെന്ന് മിൽമ ചെയർമാൻ എം.ടി ജയൻ മാത്യുവിന്റെ വീട് സന്ദർശിച്ച ശേഷം പറഞ്ഞു. അർഹമായ സഹായം ഉറപ്പാക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പറഞ്ഞു. ഇതിന് പുറമേ ജില്ലാ മൃഗ സംരക്ഷ വകുപ്പ്, ജില്ലാ ക്ഷീര വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.