
മൂന്നാർ: ചിറ്റിവാര എസ്റ്റേറ്റിൽ പ്രായപൂർത്തിയാകാത്ത 11കാരിയെ അന്യ സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഛാർഖണ്ഡ് സ്വദേശിയായ പ്രതി ഒളിവിൽ. മൂന്നാർ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്താണ് സംഭവം. കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി.
തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയിൽ നിന്ന് വിവരം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് മൂന്നാർ പൊലീസിൽ പരാതി നൽകി. മൂന്നാർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതി നാട് വിടാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.