അടിമാലി: മുൻ വൈരാഗ്യത്തെ തുടർന്ന് മദ്ധ്യവയസ്‌കനെ വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ. ദേവിയർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പാട്ട് സുബിനാണ് ( 26 ) അടിമാലി പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റയാളെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ദേവിയാർ കോളനിയിൽ താമസിക്കുന്ന കുന്നേൽ സുനിലിനാണ് (47) വെട്ടേറ്റത്. ഇവർ തമ്മിൽ നേരത്തെ കോളനിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ സുബിൻ സുനിലിന്റെ വീട്ടിൽ കയറി വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുനിലിന്റെ തലയ്ക്കാണ് വെട്ടേറ്റത് മൂക്കിന്റെ അസ്ഥിയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. അടിമാലി കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.