പീരുമേട്: കൊല്ലം- തേനി ദേശിയ പാതയിൽ വണ്ടിപ്പെരിയാർ 59-ാം മൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞു. ലോറി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി വാഹനം ഉയർത്തി മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചു.