തൊടുപുഴ: അഴിമതിയും ധൂർത്തും മൂലമുള്ള അധിക ചെലവിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാരിന്റെ വൈദ്യുതി നയത്തിലും ചാർജ് വർദ്ധനവിലും സബ്‌സിഡി സമ്പ്രദായം നിറുത്തലാക്കുന്നതിലും കേന്ദ്ര നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിലും പ്രതിഷേധിച്ച് വൈദ്യുതി ഉപഭോക്തൃസമിതി നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായി പുറപ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ നാളെ രാവിലെ 10.30ന് ധർണ നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃസംഘടനയുടെ ജില്ലാ നേതാക്കൾ സംസാരിക്കും.