തൊടുപുഴ: കനറാ ബാങ്കിന്റെ സി.എസ്.ആർ പ്രവർത്തനത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയ്ക്ക് ആംബുലൻസ് നൽകി. കനറാ ബാങ്ക് തൊടുപുഴ ശാഖയ്ക്ക് മുന്നിൽ നടന്ന ചടങ്ങ് സർക്കിൾ ജനറൽ മാനേജർ എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ആംബുലൻസിന്റെ താക്കോൽ നഗരസഭയ്ക്ക് വേണ്ടി ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങി. കനറാ ബാങ്കിന്റെ എറണാകുളം റീജിയണൽ മാനേജർ സിറാജ് ചന്ദ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ നായർ, കനറാ ബാങ്ക്- 2 ചീഫ് മാനേജർ മദൻ കുമാർ, തൊടുപുഴ മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ പി. ജേക്കബ്, കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ഡോ. സാജൻ ജോസഫ് എന്നിവർ സംസാരിച്ചു. ചീഫ് മാനേജർ ബേസിൽ കെ. വർക്കി സ്വാഗതവും സീനിയർ മാനേജർ വി. ലക്ഷ്മി നന്ദിയും പറഞ്ഞു.

ആംബുലൻസിന്റെ താക്കോൽ നഗരസഭക്ക് വേണ്ടി ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങുന്നു