മൂലമറ്റം: 1958ൽ ആരംഭിച്ച മൂലമറ്റം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് 65 വയസ് പൂർത്തിയാകുന്നു. ഈ അവസരത്തിൽ സ്‌കൂൾ വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമവും ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും പൂർവ്വ അദ്ധ്യാപകരെയും ആദരിക്കും. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണവും വിരമിക്കുന്ന അദ്ധ്യാപകകർക്കുള്ള യാത്രയയപ്പും അഞ്ചിന് ഉച്ചയ്ക്ക് 1.30ന് 'ഓർമ്മയിൽ 65 വർഷങ്ങൾ' എന്ന പരിപാടിയിലൂടെ നടത്തും. 1.30 മുതൽ 2.30 വരെ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും. 2.30ന് ആഘോഷ പരിപാടികൾ ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയാകും. 1958ൽ മൂലമറ്റത്ത് ഗവ. ഹൈസ്‌കൂൾ അനുവദിക്കാൻ മുഖ്യ പങ്കുവഹിച്ച അറക്കുളം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.എം. വർക്കി കിഴക്കേക്കര, അറക്കുളം ഗോപി പുതിയകുന്നേൽ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നിർവ്വഹിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ സമർപ്പണം ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ്ബ് നിർവ്വഹിക്കും. തുടർന്ന് പൂർവ്വ അദ്ധ്യാപകർ, ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ, പ്രഗത്ഭരായ വിദ്യാർത്ഥികൾ എന്നിവരെ ആദരിക്കും. വിരമിക്കുന്ന അദ്ധ്യാപകർക്ക് സ്‌നേഹാദരങ്ങളോടെ യാത്രയയപ്പും നൽകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ, ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹൻ രവി, വാർഡംഗം സിനി തോമസ്, വിദ്യാഭ്യാസ ഡെ: ഡയറക്ടർ വിജയ ആർ, വി.എച്ച്.എസ്.എസ്. തൃശ്ശൂർ റീജിയണൽ അഡീഷണൽ ഡയറക്ടർ നവീന പി, ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീലത ഇ.എസ്, എസ്.എസ്.കെ. ജില്ലാ കോ- ഓഡിനേറ്റർ ബിന്ദുമോൾ ഡി, ഉപവിദ്യാഭ്യസ ആഫീസർ നജീബ് കെ.എ, അറക്കുളം ബി.പി.സി സിനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.