ajeev

തൊടുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ തൊടുപുഴ മേഖലയിലെ പ്രിന്റിങ്ങ് പ്രസുകൾ തുടങ്ങിയതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് കെ.പി.എ തൊടുപുഴ മേഖല പുറത്തിറക്കിയ ഗോൾഡൻ ജൂബിലി സമ്മാന പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ നിർവ്വഹിച്ചു. 2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന 36 സമ്മാനങ്ങളുള്ള സൗജന്യ സമ്മാന പദ്ധതിയാണിത്. തൊടുപുഴ ഫാർമേഴ്‌സ് സെമിനാർ ഹാളിൽ കൂടിയ യോഗത്തിൽ കെ.പി.എ ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി നെടുങ്കണ്ടം, ജില്ലാ ജനറൽ സെക്രട്ടറി സൽജിൻ തോമസ് മുരിക്കാശ്ശേരി എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു. . മുതിർന്ന പ്രിന്റിംഗ് പ്രസ് ഉടമയായ ജോസ് മീഡിയയെ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്റേഴ്‌സ് അസോസിയേഷൻ നിരന്തര പരാതി ഉന്നയിച്ച പൊട്ടിപ്പൊളിഞ്ഞുകിടന്ന പോസ്റ്റ് ഓഫീസ് റോഡ് ആധുനിക രീതിയിൽ നവീകരിച്ച അധികാരികളെ യോഗം അഭിനന്ദിച്ചു. വ്യവസായരംഗത്തെ കടബാധ്യതകളെ ബാങ്കുകൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു. ലോണുകളുടെ ബാദ്ധ്യതമൂലം വ്യവസായങ്ങളുടെ തകർച്ച ഉണ്ടാകാതെ നോക്കാൻ വ്യവസായ വകുപ്പും സർക്കാരും തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. മേഖലാ പ്രസിഡന്റ് ടോം ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിജി കോട്ടയിൽ, പോൾസൺ ജെമിനി, എ.എസ്. ജോമോൻ, ജോസ് മീഡിയ, ബിനു വിക്ടറി, ഷിബു ഫൈൻ, സന്തോഷ് ശ്രീകൃഷ്ണ, അജി കോട്ടയിൽ, സനൽ ഇല്ല്യൂഷൻ എന്നിവർ സംസാരിച്ചു.