കുമളി: യു.എൻ അംഗീകാരം ലഭിച്ച മനുഷ്യാവകാശ സംഘടനയായ ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സംസ്ഥാന കോൺക്ലേവ് ആലപ്പുഴയിൽ നടക്കും. സംസ്ഥാന കോൺക്ലേവ് വിജയിപ്പിക്കാൻ ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. 2004 ലാണ് സംഘടന രൂപീകൃതമായത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ സംസ്ഥാന ജില്ലാ കമ്മറ്റികളായി പ്രവർത്തിച്ചു വരുന്ന സംഘടനയ്ക്ക് കേരളത്തിൽ സംസ്ഥാന കമ്മിറ്റിയടക്കം 10 ജില്ലാ കമ്മറ്റികളാണുള്ളത്. 2015ലാണ് കുമളി അണക്കര കേന്ദ്രമായി ജില്ലാ കമ്മറ്റി രൂപീകരിച്ചത്. സംഘടന രൂപീകൃതമായതിനു ശേഷം രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വർഷാവർഷങ്ങളിൽ കോൺക്ലേവുകൾ നടത്തിവരുന്നുണ്ട് . 2024- 25 വർഷത്തെ കോൺക്ലേവ് കേരളത്തിൽ ആലപ്പുഴയിൽ ഫെബ്രുവരി 17,​ 18 തീയതികളിൽ നടക്കും. നാഷണൽ കോൺക്ലേവിന്റെ പ്രചാരണം എല്ലാ ജില്ലകളിലും നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രചാരണ പരിപാടികളുടെ തുടക്കം കുമളിയിൽ ആരംഭിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ആർ. വിജയൻ,​ സെക്രട്ടറി ഗീതാകുമാർ,​ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്. കുമാർ, എം. മുരുകൻ തുടങ്ങിയർ പങ്കെടുത്തു.