ambulance
രാജാക്കാട് മുല്ലക്കാനം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന 108 ആമ്പുലൻസ്

രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന 108 ആമ്പുലൻസിന്റെ മുൻവശത്തെ ടയറിന്റെ കമ്പി തെളിഞ്ഞ നിലയിൽ. ഹൈറേഞ്ചിലെ ദുർഘടമായ പല വഴികളിലൂടെയും പോയി രോഗികളെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് 108 ആമ്പുലൻസ് സൗകര്യം സർക്കാർ ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ രാജാക്കാട്ടുകാർക്ക് ഒരു നല്ല ആശുപത്രിയിലെത്താൻ സാധിക്കൂ. രോഗിയുടെ ജീവൻ രക്ഷിക്കാൻ ചിലപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലേക്ക് ഈ ആമ്പുലൻസിൽ പോയാൽ അതിൽ സഞ്ചരിക്കുന്ന എല്ലാവർക്കും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അധികൃതരെ വിവരം അറിയിച്ചെങ്കിലും നിസംഗതയോടെയായിരുന്നു പെരുമാറ്റം. ആമ്പുലൻസിന്റെ ടയർ മാറ്റി രോഗികളുടെയും ജീവനക്കാരുടെയും ആശങ്ക അകറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.