maala
പെരിയാർ പുഴയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല കണ്ടെടുത്ത് പീരുമേട് ഫയർഫോഴ്‌സ് യൂണിറ്റ് സ്‌കൂബാ ടീം മാലയുടെ ഉടമ ശരത്തിന് നൽകുന്നു

പീരുമേട്: പുഴയിൽ വീണ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഫയർഫോഴ്‌സ് കണ്ടെടുത്തു. ആനവിലാസം ഇടപ്പറമ്പിൽ ശരത്തിന്റെ മാലയാണ് പെരിയാർ പുഴയിൽ വള്ളക്കടവ് മൂലക്കയം ഭാഗത്ത് വീണത്. തുടർന്ന് പീരുമേട് ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സെത്തി സ്‌കൂബാ സെറ്റിന്റെ സഹായത്തോടെ നദിയിലെ കയത്തിൽ നിന്ന് മുങ്ങി മാലയെടുക്കുകയായിരുന്നു. തുടർന്ന് മാല ഉടമയ്ക്ക് കൈമാറി. ഫയർഫോഴ്‌സ് ഓഫീസർ സി. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജിതേഷ് ബാബു, ബെന്നി മാത്യു. പി.കെ. സന്തോഷ്, രാഹുൽ ടി.എം, നികേഷ്. ഇ, എന്നിവരും സ്‌കൂബാ ടീം അംഗങ്ങളായ ബെന്നി മാത്യു, അജ്മൽ അഷറഫ് എന്നിവരും ദൗത്യത്തിന് നേതൃത്വം നൽകി.