salai
സലൈ

മൂന്നാർ: ചിറ്റിവാര എസ്റ്റേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാർഖണ്ഡ് സ്വദേശിയായ സലൈയാണ് സംഭവ ശേഷം ഒളിവിൽ പോയിട്ടുള്ളത്. 11 കാരിയെ പ്രതി പീഡനത്തിനിരയാക്കിയതായാണ് പരാതി. ഞായറാഴ്ചയായിരുന്നു എസ്റ്റേറ്റിലെ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം നടിച്ച് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം പ്രദേശവാസികൾ അറിഞ്ഞതോടെ പ്രതി സമീപത്തെ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇന്നലെ പൊലീസും പ്രദേശവാസികളും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.