മൂലമറ്റം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിലെ ഗുരുമന്ദിരത്തിന്റെ 48-ാമത് വാർഷികം നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് കെ.കെ. കുമാരൻ ശാന്തിയും കെ.ജി. സജീവൻ ശാന്തിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പതാക ഉയർത്തൽ, പ്രസാദ വിതരണം, മഹാ ദീപാരാധന, അന്നദാനം, വൈകിട്ട് നാലിന് പൊതുയോഗം, കലാപരിപാടികൾ എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.ബി. സുകുമാരൻ, കമ്മിറ്റിയംഗം കെ.കെ. മനോജ്, അഭിക്ഷേക് ഗോപൻ, ശ്യാമള സി.ടി എന്നിവർ സംസാരിച്ചു. ശാഖാ സെകട്ടറി എം.ജി. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബിറ്റാജ് പ്രഭാകരൻ നന്ദിയും പറഞ്ഞു. പൊതുയോഗത്തിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ്ടു പരീഷയിലും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ യൂണിയൻ ഭാരവാഹികൾ ആദരിച്ചു.