തൊടു​പുഴ : ശ്രീകൃ​ഷ്ണ​സ്വാമി ക്ഷേത്ര​ത്തിന്റെ പുതിയ സംരം​ഭ​മായ ഭഗ​വാന്റെ മുദ്ര​യോടു കൂടിയ സ്വർണ്ണം പൂശിയ ലോക്ക​റ്റു​ക​ളുടെ വിത​രണ ഉദ്ഘാ​ടനം 13 ന് രാവിലെ 10.30 ന് ക്ഷേത്രം കൊടി​മ​ര​ച്ചു​വ​ട്ടിൽ വെച്ചു നട​ത്തു​ം.വിത​രണ ഉദ്ഘാ​ടനം ധന​ലക്ഷ്മി ബാങ്ക് ചെയർമാൻ കല​ഞ്ഞൂർ മധു നിർവ​ഹി​ക്കുന്ന പരി​പാ​ടി​യിൽ പ്രമുഖ വ്യക്തി​കൾ പങ്കെ​ടു​ക്കും. ബാല​രൂ​പ​നായ ഭഗ​വാൻ ശ്രീകൃ​ഷ്ണൻ പുള്ളിനെ ചുണ്ടു​കീ​റുന്ന മുദയും തൊടു​പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപു​രവും ചേർത്ത് രൂപ​ക​ല്പന ചെയ്ത ലോക്ക​റ്റു​ക​ളാണ് തയ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെന്ന് മാ​നേ​ജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂ​തി​രി​പ്പാട്, ക്ഷേത്രം രക്ഷാ​ധി​കാ​രി കെ.​കെ. പുഷ്പാം​ഗ​ദൻ, ക്ഷേത്രം മാനേ​ജർ ബി. ഇന്ദിര എന്നി​വർ അറി​യിച്ചു. കുട്ടി​കൾക്ക് ഉണ്ടാ​കുന്ന രാപ്പ​നി, ദുഃസ്വപ്നം കണ്ട് പേടിച്ച് കര​ച്ചിൽ, വിട്ടു​മാ​റാത്ത ബാല​രോ​ഗ​ങ്ങൾ തുട​ങ്ങിയ ബാല​പീ​ഡ​കൾ മാറ്റു​ന്ന​തിനു വേണ്ടി പുള്ളും പ്രാവും സമർപ്പി​ക്കു​ന്നത് ഇവിടെ മാത്രം കണ്ടു​വ​രുന്ന വിശേ​ഷ​പ്പെട്ട വഴി​പാ​ടാ​ണ്