
തൊടുപുഴ : ഹരിയാനയിലെ ഹിസാറിൽ നാളെ മുതൽ ഒൻപത് വരെ നടക്കുന്ന ദേശീയ ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അണ്ടർ 19 കേരള സ്‌കൂൾ ടീമിൽ അഷ്ഫാഖ് അഹമ്മദിന് സെലക്ഷൻ ലഭിച്ചു. അർക്കന്നൂർ ഹാന്റ് ബോൾ അക്കാഡമി താരമാണ്. മിനി, സബ് ജൂനിയർ വിഭാഗങ്ങളിൽ കേരളാ ടീം അംഗമായിരുന്നു .തൊടുപുഴ പള്ളത്തു പറമ്പിൽ റഫീക്കിന്റെയും അൻഷിദയുടെയും മകനാണ്