ഇടുക്കി: കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്റർ ഫോർ ഇലേണിംഗിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 17 ന് വാക്ക്ഇൻഇന്റർവ്യൂവിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ രാവിലെ 9 നും അഭിമുഖം രാവിലെ 10നും ആരംഭിക്കുന്നതാണ്.
യോഗ്യതകൾ അപേക്ഷകർ കുറഞ്ഞത് 55% മാർക്കോടെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി അംഗീകരിച്ച അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഐ.സി.എ.ആർ നടത്തുന്ന നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി നേടിയവർക്ക് പങ്കെടുക്കാം. അപേക്ഷകന്റെ പ്രായം 01.01.2024ന് 50 വയസ്സിന് മുകളിൽ ആയിരിക്കരുത്. (പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും). കൂടുതൽ വിവരങ്ങൾക്കായി https://kau.in/announcement/25384 സന്ദർശിക്കുക.