തൊടുപുഴ: ഡോ. എ.പി.ജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിലെ റോവർ, റേഞ്ചർ അംഗങ്ങളാണ് നേതൃത്വം നൽകിയത്. 21 റോവർ അംഗങ്ങളും 22 റേഞ്ചർ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിന് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.ഹെൽമറ്റ് ധരിച്ചും സീറ്റ് ബെൽറ്റ് ഉപയോഗിച്ചും യാത്ര ചെയ്യുന്നവരെ കുട്ടികൾ മധുരം നൽകി പ്രോത്സാഹിപ്പിച്ചു. റോവർ സ്കൗട്ട് ലീഡർ ജോബി ജോസ്, റേഞ്ചർ ലീഡർ അമ്പിളി പി.ജെ എന്നിവർ നേതൃത്വം നൽകി.