പീരുമേട്: ഡി വൈ എഫ് ഐ യുടെഹൃദയപൂർവ്വം പൊതിച്ചോർ വിതരണം പീരുമേട് താലൂക്ക് ആശുപത്രിയിൽ അഞ്ചാം വർഷത്തിലേക്ക്.താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗംബി .അനുപ് ഉദ്ഘാടനം ചെയ്തു. പീരുമേട് ബ്ലോക്ക് സെക്രട്ടറി വിനോദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ , ജയ്‌സൺ, ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് റിജോ തുടങ്ങിയവർ സംസാരിച്ചു. ഏലപ്പാറ പീരുമേട് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും ബഹുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ 5 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. പീരുമേട് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയിലെ 27 മേഖലാ കമ്മിറ്റികൾ ചേർന്നാണ് ആശുപത്രിയിൽ പൊതിച്ചോർ സമാഹരിച്ച് എത്തിക്കുന്നത്.