കുമളി : മൂന്ന് വയസ്കാരിയെ പീഡിപ്പിച്ച കേസിൽ ആനവിലാസം ശാസ്താംനട സ്വദേശിയായ മുത്തുരാജാ(73)യെ കുമളി അറസ്റ്റ്ചെയ്തു.
ഒളിവിലായിരുന്ന പ്രതിയെ തമിഴ് നാട്ടിലെ തേനിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. രാവിലെ വീടീന് വെളിയിൽ കളിച്ചു കൊണ്ടിരുന്ന മറ്റ് കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞു വിട്ടതിന് ശേഷം മൂന്ന് വയസ്സുകാരിയെ ഊഞ്ഞാലിരുത്തി മുത്തുരാജ് പീഡിപ്പിക്കുക ആയിരുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയെ കുട്ടിയുടെ അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിവരം പോലീസിനു കൈമാറി. സംഭവശേഷം ഒളിവിൽ പോയ മുത്തുരാജിനെ തേനിയിൽ നിന്നും കുമളി പൊലീസ് പിടികൂടി. കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.ഐ. മാരായ ജമാൽ, സുബൈർ റ്റി.എസ്, എ.എസ്.ഐ. ജോസ്, സി.പി.ഒ മാരായ ഷിജു മോൻ ആർ, സനിൽ രവി, ശ്രീനാദ് പി.എസ്.,എന്നിവർ ഉണ്ടായിരുന്നു.